20 April Saturday

ഭാരത്‌ ബന്ദ് : കർഷകത്തൊഴിലാളി സംഘടനകളുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു / ഫോട്ടോ: കെ എം വാസുദേവൻ

ന്യൂഡൽഹി
പൊറുതിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച 27ന് ആഹ്വാനം ചെയ്ത ഭാരത്‌ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകത്തൊഴിലാളി സംഘടനകൾ. കോവിഡ്‌കാലത്ത്‌ അഞ്ചു കോടി കർഷകത്തൊഴിലാളികൾക്ക്‌ ഉപജീവനമാർഗം നഷ്ടപ്പെട്ടെന്ന് പ്രധാന കർഷകത്തൊഴിലാളി സംഘടനകളുടെ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ സ്വത്ത്‌ മോഡി സർക്കാർ വന്നശേഷം ഇരട്ടിയായി. എന്നാല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിവിഹിതം രണ്ട്‌ ശതമാനമായി വെട്ടിക്കുറച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭൂമാഫിയയാണ്‌ കൃഷി നിയന്ത്രിക്കുന്നത്‌. വിലക്കയറ്റം അനുദിനം രൂക്ഷമായി.

മൂന്ന്‌ കാർഷികനിയമവും തൊഴിൽ കോഡുകളും പിന്‍വലിച്ചേ തീരൂ. കർഷകത്തൊഴിലാളികൾക്കായി സമഗ്ര നിയമം വേണം. തൊഴിലുറപ്പ്‌ പദ്ധതിവിഹിതം ഇരട്ടിയാക്കണം, പ്രതിദിനം 600 രൂപ നിരക്കിൽ 200 ദിവസം ജോലി നൽകണം, തൊഴിലുറപ്പ്‌ വേതനം നൽകാൻ ജാതി അടിസ്ഥാനത്തിൽ അക്കൗണ്ട്‌ തുറക്കാനുള്ള ഉത്തരവ്‌ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ബി വെങ്കട്ട്‌, വി ശിവദാസൻ എംപി (അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ), ഗുൽസാർ സിങ്‌ ഗൊറിയ, വി എസ്‌ നിർമൽ (ബികെഎംയു), അസിത്‌ ഗാംഗുലി (എഐഎസ്‌കെഎസ്‌), ധർമേന്ദ്ര വർമ (എഐഎകെഎസ്‌യു) എന്നിവർ പങ്കെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top