27 April Saturday

ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ; പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ , ക്യാനഡസ്ഥാനപതിയെ വിളിച്ചുവരുത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


ന്യൂഡൽഹി
ക്യാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കു നേരെ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച്‌ ഇന്ത്യ. ഡൽഹിയിലെ കനേഡിയൻ ഹൈക്കമീഷണറെ വിളിച്ചുവരുത്തി വിദേശമന്ത്രാലയം പ്രതിഷേധം അറിയിച്ചു. പൊലീസ്‌ സാന്നിധ്യത്തിൽ വിഘടനവാദി അനുകൂലികൾ തന്ത്രപ്രധാന ഓഫീസുകളിൽ കയറിയതിൽ ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടു.

കോൺസുലേറ്റുകൾക്കു നേരെ ആക്രമണം നടത്തിയവരെ അറസ്റ്റ്‌ ചെയ്യണം. വിയന്ന കൺവൻഷൻ ഉറപ്പുകൾ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യൻ കോൺസുലേറ്റുകൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ക്യാനഡ സംരക്ഷണമുറപ്പാക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ വിദേശമന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഖലിസ്ഥാൻ അനുകൂലിയായ അമൃത്‌പാൽ സിങ്ങിനെതിരെ പഞ്ചാബിൽ പൊലീസ്‌ നടപടി തുടങ്ങിയതിനു പിന്നാലെയാണ്‌ ഇന്ത്യൻ കോൺസുലേറ്റുകൾക്കുനേരെ ആക്രമണങ്ങളുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top