01 July Tuesday

‌സിദ്ധു മൂസ് വാലെ കൊലപാതകം: കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

സിദ്ധു മൂസ് വാലെ

ചണ്ഡീ​ഗഡ്> പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലെ കൊലപാതകേസിലെ പ്രതി ദീപക് ടിനു പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ശനി രാത്രി പതിന്നൊടെയാണ് സംഭവം. ​​​ഗോയ്‌ന്ദ്-വാള്‍ സബ്‌ജയിലില്‍ നിന്ന് മറ്റൊരു കേസിന്റെ ഭാ​ഗമായി പ്രൊഡക്ഷന്‍ വാറണ്ടില്‍ കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്.

സിദ്ധു മൂസ് വാലെ കൊലപാതകത്തിന്റെ സൂത്രധാരനായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ദീപക്. കുറ്റപത്രത്തില്‍ പേരുള്ള 15 പേരില്‍ ഒരാളാണ് ദീപക്. മെയ് 29നാണ് സിദ്ധു മൂസ്-വാലെ കൊല്ലപ്പെട്ടത്. പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top