19 April Friday

ദളിത്‌, ആദിവാസി സഹകരണസംഘങ്ങൾ: കേരളം ഒന്നാംസ്ഥാനത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

ന്യൂഡൽഹി > ദളിത്, ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തിൽ കേരളം രാജ്യത്ത്‌ ഒന്നാമത്. ഗുജറാത്തും ഉത്തർപ്രദേശിലും പൂജ്യം. ഡോ. വി ശിവദാസന്‌ രാജ്യസഭയിൽ സഹകരണമന്ത്രി അമിത് ഷാ സഭയിൽ നൽകിയ മറുപടിയിലാണ്‌ ഈ വിവരം. കേരളത്തിൽ 827 ദളിത്, ആദിവാസി സഹകരണ സംഘങ്ങളുണ്ട്‌.

സംസ്ഥാനത്ത്‌  മൊത്തം 19,263 സഹകരണസംഘങ്ങളാണ്. എന്നാൽ 2,05,886 സഹകരണ സംഘവുമായി രാജ്യത്ത്‌ ഏറ്റവും വലിയ സഹകരണമേഖലയുള്ള മഹാരാഷ്‌ട്രയിൽ ദളിത്, ആദിവാസി മേഖലയിലുള്ളത്‌  ഒരു സംഘം മാത്രമാണ്. 77,550 സഹകരണ സംഘവുമായി രണ്ടാം സ്ഥാനത്തുള്ള  ഗുജറാത്തിലും ഏറ്റവും കൂടുതൽ ദളിത് ജനസംഖ്യയുള്ള ഉത്തർപ്രദേശിലും ദളിത്, ആദിവാസി മേഖലയിൽ ഒറ്റ സംഘം പോലുമില്ല.

ദളിത്, ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ പോലും  കേരളത്തിന്റെ നാലിലൊന്നു (247) സ്ഥാപനങ്ങളേ  ഈ രംഗത്തുള്ളു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top