24 April Wednesday

വിരലടയാള സഹായത്തോടെ കേസുകൾ തെളിയിച്ചതിൽ ഒന്നാമതായി കേരള പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കൊച്ചി > കഴിഞ്ഞ വർഷം രാജ്യത്ത്‌  എറ്റവും കൂടുതൽ കേസുകൾ വിരലടയാളത്തിന്റെ സഹായത്തോടെ തെളിയിച്ചത്‌ കേരള പൊലീസ്‌. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ 2020ലെ വാർഷിക പഠന റിപ്പോർട്ടിലാണ്‌ ഈ വിവരം. കഴിഞ്ഞ വർഷം 657 കേസുകളാണ്‌ വിരലടയാളത്തിന്റെ സഹായത്തോടെ കേരള പൊലീസ്‌ തെളിയിച്ചത്‌. 517 കേസുകൾ തെളിയിച്ച കർണാടകയും ആന്ധ്രയുമാണ്‌ (412) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

 

കുറ്റകൃത്യം നടന്ന സ്ഥലത്ത്‌ നിന്ന്‌ എറ്റവും കൂടുതൽ വിരലടയാളങ്ങൾ ശേഖരിച്ച സംസ്ഥാനം ആന്ധ്രപ്രദേശാണ്‌. 9397 വിരലടയാളങ്ങൾ പരിശോധയ്‌ക്കായി ശേഖരിച്ചപ്പോൾ 8807 വിരലടയാളങ്ങൾ ശേഖരിച്ച കേരളം രണ്ടാമതായി. തെലുങ്കാനയും (6256) തമിഴ്‌നാടും (6021) മൂന്നും നാലും സ്ഥാനങ്ങളിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top