20 April Saturday

ഡൽഹി മദ്യനയ അഴിമതി: കുറ്റപത്രത്തിൽ കെജ്രിവാളിന്റെ പേര്‌; അഴിമതിപ്പണം ഗോവ തെരെഞ്ഞടുപ്പിന്‌ ഉപയോഗിച്ചന്ന്‌ ഇ ഡി

സ്വന്തം ലേഖകൻUpdated: Thursday Feb 2, 2023

ന്യൂഡൽഹി> ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട്‌ ഇഡി സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്രിവാളിന്റെ പേര്‌.ഡൽഹി റോസ്‌ അവന്യൂ കോടതിയിലാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌.  നിലവിൽ കസ്‌റ്റഡയിലുള്ള എഎപിയുടെ കമ്മ്യൂണിക്കേഷൻസ്‌ ഇൻ ചാർജ്ജും മലയാളിയുമായ വിജയ്‌ നായരുടെ മൊഴിയെ ഉദ്ധരിച്ചാണ്‌ പേര്‌ പരമാർശിച്ചിരിക്കുന്നത്‌.

എന്നാൽ കുറ്റപത്രത്തിൽ കെജ്രിവാൾ പ്രതിയല്ല. കേസിലെ മറ്റൈാരു പ്രതിയും ഇന്തോ സ്‌പിരിറ്റ്‌സ്‌  മദ്യക്കമ്പനി ഉടമയുമായ സമീർ മഹേന്ദ്രുവുമായി കെജ്രിവാൾ വീഡിയോ കോൾ നടത്തിയെന്നും അഴിമതിയുടെ ഭാഗമായി ലഭിച്ച 100 കോടിയിൽ എഴുപത്‌ ലക്ഷം രൂപ ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചുവെന്നുമാണ്‌ ഇഡി  ആരോപണം. പാർടിയുടെ സർവേ ടീമിനും പ്രചരണ ടീമിനുമാണ്‌ പണം നൽകിയത്‌. 2022ൽ നടന്ന തെരെഞ്ഞടുപ്പിൽ എഎപി രണ്ടുസീറ്റിൽ ജയിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത, വൈഎസ്ആർ കോൺഗ്രസ്‌ എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡി, അരബിന്ദോ ഫാർമ തലവൻ  ശരത് റെഡ്ഡി എന്നിവരടങ്ങുന്ന സൗത്ത്‌ ഗ്രൂപ്പാണ്‌ പണം നൽകിയത്‌. വിജയ്‌ നായർ വേണ്ടപ്പെട്ട ആളാണെന്നും ധൈര്യമായി മുന്നോട്ടുപൊയ്‌ക്കൊള്ളാനും സമീർ മഹേന്ദ്രുവ്രിന്‌ കെജ്രിവാൾ ഉറപ്പുനൽകി. നേരിട്ടുള്ള ചർച്ച നടക്കാതെ വന്നപ്പോഴാാണ്‌ വിജയ്‌ നായർ വീഡിയോ കോൾ ഏർപ്പാടാക്കിയത്‌– കുറ്റപത്രത്തിൽ അവകാശപ്പെടുന്നു.

അതേസമയം ഇഡി കുറ്റപത്രം സാങ്കൽപ്പികമായി നിർമിച്ച കെട്ടുകഥയാണെന്നും എഎപി സർക്കാരിനെ അട്ടിമിക്കാൻ കേന്ദ്രം ഗൂഢാലോചന നടത്തുകയാണെന്നും കെജ്രിവാൾ തിരിച്ചടിച്ചു. അയ്യായിരം കുറ്റപത്രം എഎപി സർക്കാരിനെതിരെ ഇഡി നൽകിയിട്ടുണ്ടാകും. ഒരെണ്ണത്തിലെങ്കിലും ശിക്ഷിക്കാൻ അവർക്ക്‌ സാധിച്ചോയെന്നും അദ്ദേഹം പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top