24 April Wednesday

ടിആർഎസ്‌ ഇനി ബിആർസ്‌ ; ദേശീയ പാർടി പ്രഖ്യാപിച്ച്‌ 
കെ സി ആർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


ഹൈദരാബാദ്‌
തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന പേരിൽ ദേശീയ പാർടിയായി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു.
ചടങ്ങിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും തമിഴ് പാർടിയായ വിസികെയുടെ തൊൽ തിരുമണവാളനും പങ്കെടുത്തു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെ സി ആർ ദേശീയ പാർടി പ്രഖ്യാപിച്ചത്. ദേശീയതലത്തിൽ ബിജെപിക്കെതിരെ ഒന്നിക്കാനായി കെ സി ആർ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുകയും നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ബിആർഎസിനെ ദേശീയ പാർടിയായി പ്രഖ്യാപിച്ചെങ്കിലും  തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം കിട്ടാനുണ്ട്‌. പാർടി ചിഹ്നമായി കാറും പിങ്ക് നിറവും നിലനിർത്തിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top