20 April Saturday

ജമ്മു കശ്‌മീരിൽ പ്രമുഖ ടെലിവിഷൻ താരത്തെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

ശ്രീന​ഗർ> ജമ്മു കശ്‌മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ (34) ഭീകരർ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് വെടിയേറ്റത്. അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിർത്തത്. 24 മണിക്കൂറിനിടെയുള്ള കശ്‍മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top