02 July Wednesday

4 ഭീകരരെ സൈന്യം വധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021


ശ്രീന​ഗര്‍
ജമ്മു കശ്മീര്‍ തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) കമാണ്ടര്‍ അടക്കം അഞ്ചു ഭീകരരെ സൈന്യം വധിച്ചു. തെക്കൻ കശ്മീരിലെ കുൽഗാമിൽ  സംയുക്ത സുരക്ഷാ സേന രണ്ടിടത്തായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഗോപാൽപോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് ടിആർഎഫ് കമാൻഡര്‍ അഫാഖ് സിക്കന്ദര്‍ കൊല്ലപ്പെട്ടത്. പോംബെയില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സേനയ്‌ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിന് പിന്നാലെയാണ് തിരിച്ചടിച്ചതെന്നും മേഖലയില്‍ ഏറ്റുമുട്ടൽ തുടരുകയാണെന്നും സുരക്ഷാ സേനാ ഉദ്യോഗസ്ഥർ പ്രതികരിച്ചു. അതിനിടയില്‍ ബാരാമുള്ളയില്‍  ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും നാല് നാട്ടുകാര്‍ക്കും പരുക്കേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top