25 April Thursday

കശ്‌മീരിൽ ബിസിനസുകാരടക്കം 4 പേരെ സേന വധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021


ശ്രീനഗർ
ജമ്മു കശ്‌മീരിൽ സുരക്ഷാസേനയുടെ ഭീകരവിരുദ്ധ ഓപ്പറേഷനിടെ താഴ്വരയിലെ ബിസിനസുകാരായ രണ്ടുപേർ അടക്കം നാലുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ടുപേർ തീവ്രവാദികളാണെന്നും ബിസിനസുകാർ ഇവരെ "സഹായിച്ചവരാ'ണെന്നുമുള്ള സേനയുടെ വാദത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നു.
തിങ്കൾ വൈകിട്ട്‌ ഹൈദർപോറ ബൈപാസിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ട ബിസിനസുകാരായ ഡോ. മുദാസിർ ഗുലിനും അൽതാഫ് ഭട്ടിനും സമീപത്തെ വാണിജ്യ സമുച്ചയത്തിൽ കടകളുണ്ടായിരുന്നു. ഇവരെ സേന മനുഷ്യകവചമായി ഉപയോ​ഗിച്ചെന്ന് ആരോപണമുണ്ട്.

ജുഡീഷ്യൽ അന്വേഷണം വേണം
കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു.  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകണം.  സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തിയും അന്വേഷണം ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ മൃതദേഹങ്ങൾ സംസ്‌കരിച്ചെന്ന് പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top