കോലാർ> കർണാടകത്തിൽ ബിജെപി പ്രതിഷേധ പരിപാടിക്കിടെ തേനിച്ചകളുടെ കുത്തേറ്റ് എംപി അടക്കമുള്ളവർക്ക് പരിക്ക്. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ വെള്ളിയാഴ്‌ചയാണ് സംഭവം. കർണാടക സർക്കാരിനെതിരെ കർഷക മോർച്ച നടത്തിയ സമരത്തിനിടെയിലാണ് ബിജെപി എംപി എസ് മുനിസ്വാമി അടക്കമുള്ളവർക്ക് തേനീച്ചയുടെ കുത്തേറ്റത്.
പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയതോടെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിലുള്ള തേനീച്ചക്കൂട്ടം സമരത്തിൽ പങ്കെടുത്തവരെയും പൊലീസുകാരെയും സമരസ്ഥലത്ത് തടിച്ചുകൂടിയ മാധ്യമ പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..