27 April Saturday
നിബന്ധന കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ളവര്‍ക്ക്

സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

ബംഗളൂരു > കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഉത്തരവ് 2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

ധാര്‍വാഡ്, ബംഗളൂരു, മൈസൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്റര്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ (നവംബര്‍ 12 മുതല്‍ നവംബര്‍ 27 വരെ) കേരളത്തില്‍ നിന്ന് മെഡിക്കല്‍, പാരാമെഡിക്കല്‍ കോളജുകളിലേക്കും കര്‍ണാടകയിലെ മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാര്‍ത്ഥികളെ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കേരള സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്.

ബബംഗളൂരു വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top