26 April Friday

കൊലക്കേസ്‌ പ്രതികളെ പിടിച്ചില്ലെങ്കിൽ സത്യഗ്രഹം: കുമാരസ്വാമി

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

മംഗളൂരു> ദക്ഷിണ കന്നഡ ജില്ലയെ നടുക്കിയ മൂന്ന് കൊലപാതകങ്ങളിലെ പ്രതികളെ വെള്ളിയാഴ്‌ചയ്‌ക്കകം പിടികൂടിയില്ലെങ്കിൽ മംഗളൂരുവിൽ സത്യഗ്രഹം നടത്തുമെന്ന്‌ മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു, ബെല്ലാരെയിലെ മസൂദ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിൽ എന്നിവരുടെ വീട്‌ സന്ദർശിച്ചശേഷം  മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകങ്ങൾക്കുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഒരു ഇരയുടെ വീടുമാത്രമാണ്‌ സന്ദർശിച്ചത്‌. മുഖ്യമന്ത്രി മംഗളൂരുവിൽ ഉള്ളപ്പോഴാണ്‌ മുഹമ്മദ് ഫാസിൽ വെട്ടേറ്റ് മരിച്ചത്‌. ദക്ഷിണ കന്നഡയിൽ മതസൗഹാർദം അപകടത്തിലാണ്‌. പാവപ്പെട്ട യുവാക്കളാണ്‌ കൊല്ലപ്പെടുന്നതെന്നും കുമാരസ്വാമി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top