13 July Sunday

സമൂഹമാധ്യമ ഉപയോ​ഗത്തിന് പ്രായപരിധി നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ബം​ഗളൂരു> സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കുന്നതിന് കുട്ടികളിൽ പ്രായപരിധി നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. സമൂഹമാധ്യമം നിരോധിച്ചാൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് ജസ്റ്റിസ് ജി നരേന്ദർ പറഞ്ഞു. ഇന്നത്തെ കുട്ടികൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട് കഴിഞ്ഞെന്നും എക്സൈസ് നിയമങ്ങളിലേതുപോലെ പ്രായപരിധി ഇതിലും നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങൾ തുട‍ർച്ചയായി തടസ്സപ്പെടുത്തുന്ന കേന്ദ്ര ഉത്തരവിനെതിരായി എക്സ് കോർപറേഷൻ നൽകിയ ഹ‍ർജി സിം​ഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ എക്സ് സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top