ബംഗളൂരു
കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ വെള്ളിയാഴ്ച നടന്ന ബന്ദിനെത്തുടര്‍ന്ന് കെംപഗൗഡ വിമാനത്താവളത്തിൽ 44 വിമാനം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തെക്കന്‍ കർണാടകത്തിൽ 59 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. കന്നഡ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ബന്ദിനെ ബിജെപിയുടെയും ജെഡിഎസും പിന്തുണച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..