01 December Friday

ഉടമ ദളിതനായതിനാൽ ബഹിഷ്‌കരണം: റേഷൻ കാർഡുകൾ അയൽഗ്രാമത്തിലേക്ക്‌ മാറ്റിനൽകി കലക്‌ടർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

അഹമ്മദാബാദ്> ​ഗുജറാത്തിൽ ഉടമ ദളിതനായതിനാൽ റേഷൻ കടയിൽനിന്ന്‌ സാധനം വാങ്ങാൻ തയാറാകാത്ത 436 പേരുടെ റേഷൻ കാർഡുകൾ അടുത്ത ഗ്രാമത്തിലെ റേഷൻകടയിലേക്ക്‌ മാറ്റിനൽകി ജില്ലാ കലക്‌ടർ. പത്താന്‍ ജില്ലയിലെ കനോസന്‍ ​ഗ്രാമത്തിലെ റേഷൻകട കാന്തികുമാര്‍ എന്ന ദളിത് യുവാവ്‌ നടത്തുന്നത്‌.
സ്ഥലത്തെ ഭൂരിഭാ​ഗമായ താക്കൂര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഒന്നര വര്‍ഷംമുമ്പ് പ്രതിമാസ റേഷന്‍ വാങ്ങുന്നത് നിര്‍ത്തി. തുടർന്നാണ്‌, അയല്‍​ഗ്രാമമായ എഡ്‌ലയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കലക്ടര്‍ അരവിന്ദ് വിജയന്‍ അനുമതി നല്‍കിയത്‌.

436 റേഷൻ കാർഡുകളും അവിടുത്തെ റേഷൻ കടയിലേക്ക്‌ മാറ്റി ഉത്തരവ്‌ നൽകുകയും ചെയ്‌തു. മാധ്യമങ്ങൾ സംഭവം റിപ്പോർട്ടുചെയ്‌തതോടെ കലക്ടറുടെ നടപടിക്കെതിരെ വിമർശം ശക്തമായി. ജാതി വിവേചനത്തിന്റെ പേരിലുള്ള ബഹിഷ്‌കരണ നീക്കത്തിന്‌ സാധുത നൽകുന്ന നടപടിയാണുണ്ടായതെന്ന്‌ സമൂഹ മാധ്യമങ്ങളിൽ നിരവധിപ്പേർ വിമർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top