10 July Thursday

കൊഴുപ്പ്‌ കുറക്കാനുള്ള സർജറിക്ക്‌ പിന്നാലെ കന്നട നടി ചേതന രാജ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ബംഗളൂരു > കൊഴുപ്പ്‌ കുറയ്‌ക്കാനുള്ള സർജറിക്ക്‌ പിന്നാലെ കന്നട നടിയും മോഡലുമായ ചേതന രാജ്‌ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സർജറി നടത്തിയ കോസ്‌മറ്റിക്‌ ക്ലിനികിനെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്‌ചയാണ്‌ ചേതനയെ കോസ്‌മറ്റിക്‌ ക്ലിനികിൽനിന്ന്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സർജറിയുടെ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന്‌ മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ റിപ്പോർട്ട്‌.

സർജറിക്ക്‌ പിന്നാലെ നടിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു. ജീവൻ രക്ഷിക്കാൻ കോസ്‌മെറ്റിക്‌ ക്ലിനികിലെ ഡോക്‌ടർമാർ ശ്രമിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്നാണ്‌ ഖാദെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top