01 December Friday

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കും: കമൽഹാസൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

Kamal Haasan/www.facebook.com/photo

ചെന്നൈ > ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. 2024ലെ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം. കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി.

‌മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. 2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം ആരംഭിച്ചത്. നിലവിൽ സിപിഐ എമ്മിലെ പി ആർ നടരാജനാണ്‌ കോയമ്പത്തൂരിൽ നിന്നുള്ള ലോക്‌സഭാംഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top