18 December Thursday

‘എൻഡിഎയിൽ 
ചേരാനുള്ള ഭ്രാന്ത് കെസിആറിന് ഇല്ല’ : കെ ടി രാമറാവു

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023

image credit k t rama rao facebook


ഹൈദരാബാദ്
എൻഡിഎയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള ഭ്രാന്ത് തന്റെ അച്ഛനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന് ഇല്ലെന്ന് മകൻ കെ ടി രാമറാവു. ബിജെപിയുടെ നിരവധി സഖ്യകക്ഷികളാണ് പാര്‍ടിവിട്ട്‌ പോയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ചന്ദ്രശേഖര്‍ റാവു എന്‍ഡിഎയില്‍ ചേരാന്‍ ആ​ഗ്രഹം അറിയിച്ചെങ്കിലും താൻ തഴഞ്ഞെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് കെ ടി ആറിന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top