11 May Saturday

പ്രക്ഷോഭം ശക്തമായി തുടരും: കെ കെ രാഗേഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


കോർപറേറ്റുകൾക്ക്‌ നൽകിയ വാക്ക്‌ പാലിക്കുന്നതിനാണ്‌ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകാത്തതെന്ന്‌ കെ കെ രാഗേഷ്‌ എംപി. കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്‌ വരെ സമരം തുടരുമെന്ന്‌ പ്രക്ഷോഭത്തിലുള്ള കർഷകരെ അഭിസംബോധന ചെയ്യവെ രാഗേഷ്‌ പറഞ്ഞു. 

കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കൊടും തണുപ്പിനെ അവഗണിച്ച് ഈ മഹാമാരിയുടെ കാലത്തും കർഷകർ സമരം ചെയ്യുകയാണ്‌. സുപ്രീം കോടതി തന്നെ സമരം അവസാനിപ്പിക്കാത്തതിനെതിരെ രംഗത്ത് വരികയുണ്ടായി. ഇപ്പോൾ നിയമം നടപ്പിലാക്കുന്നത് തടഞ്ഞിരിക്കുകയുമാണ്. കർഷകസംഘടനകൾ ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല.

ഇപ്പോൾ രൂപീകരിച്ചിട്ടുള്ള  കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയിലെ അംഗങ്ങളെല്ലാം നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. കേന്ദ്രത്തെ സഹായിക്കാനാണ്  സമിതിയെന്ന് സ്വാഭാവികമായും സംശയം ഉയരാം. കോടതി കരിനിയമങ്ങൾ സ്റ്റേ ചെയ്ത സാഹചര്യത്തിൽ  കേന്ദ്രം നിസ്സംഗത വെടിഞ്ഞ്  കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണം–- രാഗേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top