25 April Thursday

നിയമസഭയിൽ കോൺഗ്രസുകാർ ലതികയെ മർദിച്ച സംഭവം ; ‘വാറന്റ് ’ മുക്കി മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


തിരുവനന്തപുരം
എൽഡിഎഫ്‌ മുൻ എംഎൽഎ കെ കെ ലതികയെ നിയമസഭയിൽ മർദിച്ച കോൺഗ്രസ്‌ എംഎൽഎമാർക്കെതിരെ വാറണ്ട്‌ പ്രഖ്യാപിച്ച വാർത്ത മുക്കി മുഖ്യധാരാ മാധ്യമങ്ങൾ. കേസിൽ നിരന്തരം ഹാജരാകാതിരുന്ന മുൻ എംഎൽഎമാരായ എം എ വാഹിദ്‌, എ ടി ജോർജ്‌ എന്നിവർക്കെതിരെയാണ്‌ കോടതി നടപടിയെടുത്തത്‌. 2015 മാർച്ച്‌ 13ലെ നിയമസഭാ കൈയാങ്കളി എന്നപേരിൽ എൽഡിഎഫിനെ നിരന്തരം അധിക്ഷേപിക്കുന്ന മാധ്യമങ്ങൾ അതേദിവസം വനിതാ അംഗത്തിനെതിരെ നടന്ന  കൈയേറ്റം കണ്ടില്ലെന്ന മട്ടാണ്‌. ഉമ്മൻചാണ്ടി സർക്കാരിനെതിരായ എൽഡിഎഫ്‌ എംഎൽഎമാരുടെ പ്രതിഷേധം പൊളിക്കാൻ യുഡിഎഫ്‌ ആസൂത്രണംചെയ്ത പദ്ധതിയായിരുന്നു വനിതകളെ ആക്രമിക്കൽ. എന്നാൽ, നിയമസഭയിലേത്‌ എൽഡിഎഫ്‌ അക്രമമെന്ന്‌ വരുത്തിത്തീർക്കാനാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും നാളിതുവരെ ശ്രമിച്ചത്‌.

ആ പെരുംനുണ പൊളിഞ്ഞതിന്റെ ജാള്യത്തിലാണ്‌ വാർത്ത മുക്കിയത്‌. അതേസമയം, വനിതാ എംഎൽഎക്കുനേരെ നടന്ന മർദനം ഗൗരവമുള്ളതായാണ്‌ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി കണ്ടത്‌. വാഹിദിനും ജോർജിനും വാറണ്ട്‌ അയച്ചതിനു പുറമേ കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top