25 April Thursday

ജസ്‌റ്റിസ്‌ ഇന്ദിര ബാനർജി വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ന്യൂഡൽഹി
ജസ്‌റ്റിസ്‌ ഇന്ദിര ബാനർജി സുപ്രീംകോടതിയിൽനിന്ന്‌ വിരമിച്ചു. ബാനർജിയുടെ വിരമിക്കൽ ദിനമായ വെള്ളിയാഴ്‌ച ചേർന്ന ബെഞ്ച്‌ യോഗത്തിൽ ചീഫ്‌ ജസ്‌റ്റിസ്‌ യു യു ലളിത്‌ പങ്കെടുത്തു. 2018ൽ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആയിരിക്കെയാണ്‌ സുപ്രീംകോടതിയിലേക്ക്‌ ബാനർജിയെ നിയമിച്ചത്‌.  ഭാവിയിൽ കൂടുതൽ സ്‌ത്രീകൾ സുപ്രീംകോടതി ജഡ്‌ജിമാരായി എത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ വിരമിക്കൽ പ്രസംഗത്തിൽ  അവർ പറഞ്ഞു.

ഇതുവരെ പതിനൊന്ന്‌ വനിതാ ജഡ്‌ജിമാർ മാത്രമാണ്‌ സുപ്രീംകോടതിയിൽ സേവനമനുഷ്‌ഠിച്ചിട്ടുള്ളത്‌. ഇന്ദിര ബാനർജി വിരമിച്ചതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 29 ആയി കുറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top