26 April Friday

അമിത്‌ ഷായെ വാഴ്ത്തി മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ജസ്റ്റിസ്‌ അരുൺ മിശ്ര


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പുതിയ യുഗത്തിന്‌ തുടക്കംകുറിച്ചെന്ന്‌ ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ്‌ അരുൺ മിശ്ര. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി രാജ്യാന്തര സമ്മർദത്തിനു വഴങ്ങി ആരോപിക്കുന്നത്‌ പുതിയ പ്രവണതയാണെന്നും മിശ്ര ആരോപിച്ചു.

നരേന്ദ്ര മോദിയും അമിത്‌ ഷായും പങ്കെടുത്ത ചടങ്ങിലാണ്‌ സുപ്രീംകോടതി മുന്‍ജഡ്ജി ബിജെപി സര്‍ക്കാരിനെ പുകഴ്ത്തിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ ജമ്മു കശ്മീരിലെ രണ്ടായി വെട്ടിമുറിച്ച ബിൽ അവതരിപ്പിച്ചത്‌ അമിത്‌ ഷായാണ്‌. ഇത്‌ പരാമർശിച്ചാണ്‌ മനുഷ്യാവകാശ കമീഷന്റെ 28–-ാം വാർഷികാചരണത്തിനിടെ  മിശ്രയുടെ വാഴ്ത്തുപാട്ട്. രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതടക്കം  ജമ്മു കശ്‌മീരിലെ മനുഷ്യാവകാശ ലംഘനം ആ​ഗോളവേദികളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ചിലർ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ പക്ഷപാത സമീപനം പുലര്‍ത്തുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.

സുപ്രീംകോടതി ജഡ്‌ജിയായിരിക്കെ മിശ്ര മോദിയെ ബഹുമുഖ പ്രതിഭയെന്ന് വാഴ്ത്തിയത് വിവാദമായി.അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്‌ജി ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം തേടിയ ഹര്‍ജി ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിന്‌ വിട്ടത് കോളിളക്കമുണ്ടാക്കി.

നാല്‌ സുപ്രീംകോടതി ജഡ്‌ജിമാർ വാർത്താസമ്മേളനം നടത്തി എതിർപ്പ്‌ അറിയിച്ച അപൂർവ സംഭവമുണ്ടായത്‌ ഇതേ തുടര്‍ന്ന്. പ്രതിപക്ഷ എതിർപ്പ്‌ മാനിക്കാതെയാണ്‌  മിശ്രയെ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top