24 September Sunday

പശുവിന്റെ പേരിൽ ഇരട്ടക്കൊല; ബജ്‌റംഗദൾ 
നേതാവും പ്രതി

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ന്യൂഡൽഹി
പശുവിനെ കടത്തിയെന്ന്‌ ആരോപിച്ച്‌ ഫെബ്രുവരി 16ന്‌ ജുനൈദ്‌, നസീർ എന്നിവരെ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്ന കേസിൽ ബജ്‌റംഗദൾ നേതാവ്‌ സോനു മനേസറിനെയും രാജസ്ഥാൻ പൊലീസ്‌ പ്രതിചേർത്തു. രാജ്യമെമ്പാടും വൻപ്രതിഷേധത്തിന്‌ കാരണമായ ഇരട്ടക്കൊലക്കേസിൽ സോനുവിന്റെ പങ്ക്‌ മറച്ചുവയ്‌ക്കാൻ പൊലീസ്‌ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ രാജസ്ഥാനിലും ഹരിയാനയിലും പ്രക്ഷോഭങ്ങൾ നടന്നിരുന്നു. യുട്യൂബ്‌ വഴി വർഗീയവിദ്വേഷ പ്രചാരണം  നടത്തിയതിനെ തുടർന്ന്‌ സോനുവിന്റെ അക്കൗണ്ട്‌ യുട്യൂബ്‌ അധികൃതർ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌.

ഹരിയാന അതിർത്തിയോടു ചേർന്ന്‌ രാജസ്ഥാനിലെ ഭരത്‌പുർ സ്വദേശികളായ ജുനൈദും നസീറും സ്വകാര്യ ആവശ്യത്തിനായി ഹരിയാനയിലേക്ക്‌ പോകവെയാണ്‌ ആക്രമണത്തിന്‌ ഇരകളായത്‌. രാജസ്ഥാൻ പൊലീസ്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 21 പ്രതികളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top