29 March Friday

ജോഷിമഠിന്‌ രക്ഷയില്ല; 
വെട്ടിലാക്കി മഞ്ഞുവീഴ്‌ചയും

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023


ഡെറാഡൂൺ
ഭൂമി ഇടിഞ്ഞുതാഴുന്ന ജോഷിമഠിലെ ക്യാമ്പിൽ കഴിയുന്ന ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി മഞ്ഞുവീഴ്‌ചയും. ഇവിടെ സുരക്ഷിതമല്ലാത്ത ഹോട്ടലും വീടും പൊളിക്കുന്നത് മോശം കാലാവസ്ഥയെത്തുടർന്ന്  താൽക്കാലികമായി നിർത്തിവച്ചു. 849 വീടുകളിലാണ്‌ ഭൂമി ഇടിഞ്ഞതിനെ തുടർന്ന് വിള്ളൽ കണ്ടെത്തിയത്‌. 258 കുടുംബമാണ്‌ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രത്തിലുള്ളത്‌. മഞ്ഞുവീഴ്‌ച രൂക്ഷമായതോടെ ഇവർക്കുള്ള ഭക്ഷണവും വെള്ളവുമടക്കം ബുദ്ധിമുട്ടിലായി. ജോഷിമഠ് കൂടാതെ, ബദരീനാഥ്, ഔലി, കേദാർനാഥ്, ഹേമകുണ്ഡ് സാഹിബ്, നന്ദാദേവി നാഷണൽ പാർക്ക്, ചമോലി, രുദ്രപ്രയാഗ് തുടങ്ങിയ ഇടങ്ങളിലും സ്ഥിതി രൂക്ഷമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top