05 December Tuesday

ജനാധിപത്യം ‘മോദിയാധിപത്യ’മോ ‘നമോആധിപത്യ’മോ ആയി : ജോൺ ബ്രിട്ടാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


ന്യൂഡൽഹി
ഭരണഘടനയുടെ ആമുഖത്തിലെ ജനാധിപത്യമെന്നത്‌ നിലവിൽ ‘മോദിയാധിപത്യ’മോ ‘നമോആധിപത്യ’മോ ആയി മാറിയതായി പാർലമന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ ജോൺ ബ്രിട്ടാസ്‌ രാജ്യസഭയിൽ പറഞ്ഞു. തുല്യതയിൽ ഈ സർക്കാർ വിശ്വസിക്കുന്നേയില്ല. ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്റെ വാഴ്‌ചയല്ല ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നാണ്‌ അംബേദ്‌കർ പറഞ്ഞത്‌. സർക്കാരിലും  സാമൂഹിക–- സാമ്പത്തികമണ്ഡലങ്ങളിലും എത്രമാത്രമാണ്‌ 20 കോടി വരുന്ന മുസ്ലിങ്ങളുടെ പ്രാതിനിധ്യം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിൽ എല്ലാ മതവിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടായിരുന്നു.  അംബേദ്‌കർ, മൗലാനാ ആസാദ്‌, റാഫി അഹമദ്‌ കിദ്വായ്‌, ജോൺ മത്തായി, ജഗജീവൻ റാം, രാജ്‌കുമാരി അമൃത്‌കൗർ തുടങ്ങിയ പ്രഗത്ഭർ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെട്ടു. മതഭ്രാന്തിന്റെയും വെറുപ്പിന്റേതുമായ രാഷ്ട്രീയം പ്രാതിനിധ്യത്തിലെ തുല്യതയെ ഇല്ലാതാക്കി.

സാഹോദര്യത്തെക്കുറിച്ച്‌ പറയുമ്പോൾ പാകിസ്ഥാനിലേക്ക്‌ പോകൂ, അബ്ബാജാൻ തുടങ്ങിയ പ്രയോഗങ്ങളാണ്‌ ഓർമ വരുന്നത്‌. ഇന്ത്യയിൽനിന്ന്‌ പശ്ചിമേഷ്യ വഴി യൂറോപ്പിലേക്കുള്ള ഇടനാഴിയെക്കുറിച്ച്‌ പറയുന്നു. ആദ്യം മണിപ്പുരിലേക്കും നൂഹിലേക്കും മുസഫർനഗറിലേക്കും ഒരു ഇടനാഴി സാധ്യമാകുമോ. ജി20ൽ പറഞ്ഞ വസുധൈവകുടുംബകം രാജ്യത്തിനുള്ളിൽ പറയുമോ. ഗ്ലോബൽ സൗത്ത്‌ എന്നു പറയുന്നവർ തെക്കേ ഇന്ത്യയെ വെറുക്കുകയാണ്‌. നിങ്ങൾ വന്ന്‌ തെക്ക്‌ ഭരിച്ചിരുന്നെങ്കിൽ അവിടെയും കടുത്ത ദാരിദ്ര്യം 30–-40 ശതമാനം ആയേനെ. പ്രധാനമന്ത്രി സൊമാലിയ എന്ന്‌ വിശേഷിപ്പിച്ച കേരളത്തിൽ കടുത്ത ദാരിദ്ര്യം പൂജ്യമാണ്‌. എന്നാലോ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്യുന്നു–- ബ്രിട്ടാസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top