29 March Friday

സംഘപരിവാറിനെ 
ചെറുക്കും : ജിതേന്ദ്ര ചൗധരി

എം പ്രശാന്ത്‌Updated: Friday Mar 10, 2023


ന്യൂഡൽഹി
അക്രമത്തിലൂടെ ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള സംഘപരിവാർ നീക്കം ജനത്തെ അണിനിരത്തി ചെറുക്കുമെന്ന്‌  സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ദേശാഭിമാനിയോട്‌ പറഞ്ഞു. സംഘപരിവാർ ഏറ്റവും ഭയക്കുന്നത്‌ ഇടതുപക്ഷത്തെയാണ്‌. 2018ലെ തെരഞ്ഞെടുപ്പിനുശേഷവും പാർടിക്കുനേരെ സമാനആക്രമണമുണ്ടായി. കഴിഞ്ഞ അഞ്ച്‌ വർഷം ത്രിപുരയിൽ ഇടതുപക്ഷത്തെ എങ്ങനെ ഇല്ലാതാക്കാം എന്നാണ്‌ സംഘപരിവാർ ശ്രമിച്ചത്‌.

തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം മാത്രമാണ്‌ സ്വതന്ത്രമായി പ്രവർത്തിക്കാനായത്‌. ബിജെപിയുടെ ദുർഭരണത്തിനെതിരെ വ്യാപക പ്രചാരണം നടത്താനും ജനങ്ങളെ അണിനിരത്താനും ഈ ഒന്നരമാസകാലയളവിൽ പാർടിക്ക്‌ കഴിഞ്ഞു. ജനാധിപത്യ സംരക്ഷണത്തിനായി എല്ലാ പ്രതിപക്ഷ പാർടികളെയും യോജിപ്പിച്ചു. എന്നാൽ തിപ്രമോതമാത്രം വേറിട്ടുനിന്നു. ഭരണവിരുദ്ധ വോട്ട്‌ വിഘടിക്കാൻ ഇത്‌ കാരണമായി. ഇപ്പോൾ ബിജെപിയുമായി തിപ്രമോത സഹകരിച്ച്‌ നീങ്ങുകയാണ്‌. പൊലീസ്‌ ഒത്താശയിലാണ്‌ സംഘപരിവാർ ആക്രമണം നടത്തുന്നത്‌. പല സ്ഥലങ്ങളിലും ജനങ്ങൾ ചെറുത്തുനിൽക്കുന്നുണ്ട്‌. അവിടെയെല്ലാം പൊലീസ്‌ കള്ളകേസെടുക്കുകയാണ്‌. മുഖ്യമന്ത്രിയും അക്രമികൾക്കൊപ്പമാണ്‌–- ജിതേന്ദ്ര ചൗധരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top