26 April Friday

ജിതേന്ദ്ര ചൗധരിക്ക് ത്രിപുര സംസ്ഥാന സെക്രട്ടറിയുടെ ചുമതല

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ന്യൂഡല്‍ഹി> സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല  ജിതേന്ദ്ര ചൗധരിക്ക്. സംസ്ഥാനകമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.  63കാരനായ ജിതേന്ദ്ര ചൗധരി പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവും മുന്‍ ലോക്സഭാംഗവുമാണ്. ത്രിപുരയില്‍ ദശരഥ് ദേബ്, മണിക് സര്‍ക്കാര്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് ദേശീയ കണ്‍വീനറും അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയുമാണ്.

 സംസ്ഥാന സെക്രട്ടറിയായിരുന്ന ഗൗതം ദാസ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top