18 April Thursday

ജമ്മു കശ്മീര്‍ 
തെരഞ്ഞെടുപ്പ്‌ 
മാർച്ച് ഏപ്രിലിൽ ; പ്രതിപക്ഷ പാർടി മുന്നണിയായ ഗുപ്‌കാർ സഖ്യം 
തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022


ന്യൂഡൽഹി
സംസ്ഥാനപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു കശ്മീരിൽ അടുത്ത വർഷം മാർച്ചിനുശേഷം പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുമെന്ന്‌ റിപ്പോർട്ട്. കേന്ദ്രതെരഞ്ഞെടുപ്പ്‌ കമീഷന്റെ നടപടികൾ പൂർത്തിയായാൽ ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുമെന്ന്‌ ആഭ്യന്തര മന്ത്രി അമിത് ഷാ ബാരാമുള്ളയിൽ റാലിയിൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, മാർച്ച്– ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അശോക് കൗൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

കശ്‌മീരിന്‌ പുറത്തുനിന്നുള്ളവരും പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നടക്കം കുടിയേറിയവരും സുരക്ഷാസേനാംഗങ്ങളുമടക്കം 25 ലക്ഷംപേരെ അധികമായി പട്ടികയിൽ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. ബിജെപിക്ക്‌ മുൻതൂക്കമുള്ള ജമ്മുവിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് മണ്ഡല പുനർനിർണയം നടത്തിയ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി വിവാദമായിരുന്നു. കരട്‌ വോട്ടർപട്ടിക ഒക്‌ടോബർ 31ന് മുമ്പ്‌ പുറത്തിറക്കും. പ്രതിപക്ഷ പാർടി മുന്നണിയായ ഗുപ്‌കാർ സഖ്യം തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top