29 March Friday

ബിബിസി മോദി ഡോക്യുമെൻററി: ജാമിയ എസ്എഫ്ഐ സെക്രട്ടറിയും പ്രവർത്തകരും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ന്യൂഡൽഹി> ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ എസ്എഫ്ഐ  യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫിനേയും  പ്രവർത്തകരേയും  ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ സൗത്ത് ഡൽഹി ഏരിയ വൈസ് പ്രസിഡന്റുമായ നിവേദ്യ,അഭിരാം, തേജസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ബിബിസി ഡോക്യുമെൻററി ഇന്ത്യ : ദി മോദി ക്വസ്റ്റ്യൻ  പ്രദർശിപ്പിക്കാനിരിക്കെയാണ് നടപടി. ഇന്ന് വെെകിട്ട് 6നാണ്   ഡോക്യുമെൻററി  പ്രദർശനം തീരുമാനിച്ചിരുന്നത്.അസീസിനെ സുഖ്ദേവ് വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിവേദ്യയെ സെക്യൂരിറ്റി ഗാർഡുകൾ മർദിച്ചിട്ടുമുണ്ട്

സർവ്വകലാശാല  അധികൃതർ പ്രദർശനം പാടില്ലെന്ന് നേരത്തെ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചും പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്.

ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ തുറന്നുകാട്ടുന്ന ബിബിസി ഡോക്യുമെന്ററി  ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’പ്രദർശിപ്പിക്കുന്നത് ഗകരന്ദം വിലക്കേപ്പെടുത്തയഗപ്പാഴാണ് എസ്എഫ്ഐ , ഡിവെെഎഫ്ഐ അടക്കമുള്ള സംഘടനകൾ അവ പൊതുവേദികളിൽ പ്രദശിപ്പിക്കാനൊരുങ്ങിയത്. കേരളത്തിൽ നിരവധി ക്യാമ്പസുകളിലടക്കം ഇന്നലെ ഡോക്യുമെൻററി പ്രദർശിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top