20 April Saturday

അക്രമം വെടിയാൻ നദ്ദ ആർഎസ്‌എസിനെ ഉപദേശിക്കട്ടെ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ന്യൂഡൽഹി
കേരളത്തിൽ സാമുദായിക സമാധാനം തകർത്ത്‌,  വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള പ്രകോപന നടപടികളിൽനിന്ന്‌ പിന്മാറാൻ ആർഎസ്‌എസിനെ ഉപദേശിക്കുകയാണ്‌ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ചെയ്യേണ്ടതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി. കേരളം ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന  നദ്ദയുടെ ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു പിബി.

തീവ്രവാദ ആക്രമണങ്ങളെ വച്ചുപൊറുപ്പിക്കാത്ത സംസ്ഥാനമാണ്‌ കേരളം. സമുദായസൗഹാർദം ഉയർത്തിപ്പിടിക്കുന്നവരാണ്‌ കേരള ജനത.  ആർഎസ്‌എസും പോപ്പുലർ ഫ്രണ്ടും ഉൾപ്പെട്ട കൊലപാതകങ്ങളും പ്രത്യാക്രമണങ്ങളുമാണ്‌ കേരളത്തിൽ രാഷ്‌ട്രീയ സംഘർഷമുണ്ടാക്കിയതെന്ന വസ്‌തുത മൂടിവയ്‌ക്കാൻ ഈ വ്യാജ ആരോപണംവഴി നദ്ദയ്‌ക്ക്‌ കഴിയില്ല. ഈ വർഷം ആലപ്പുഴ, പാലക്കാട്‌ ജില്ലകളിൽ ഈ സംഘടനകൾ  നടത്തിയ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടു.

എല്ലാ തീവ്രവാദ സംഘടനകളുടെയും അക്രമപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും പിബി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top