26 April Friday

തടഞ്ഞു വെച്ച ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐടി കമ്പനിയിൽ തൊഴിലാളി സമരം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ബംഗളൂരു> തടഞ്ഞു വെച്ച ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ സമോൻ ഇന്ത്യ ടെക്‌നോളജിസിലെ തൊഴിലാളികൾ കമ്പനിക്ക് മുന്നിൽ പ്രകടനം നടത്തി. കർണാടക സ്റ്റേറ്റ് ഐടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിൽ ആണ് തൊഴിലാളികൾ എച്ച് എസ് ആർ ലയോട്ടിലെ കമ്പനിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തിയത്.

കെഐടിയു സെക്രട്ടറി ഷമ്മി എൻ, വൈസ് പ്രസിഡന്റ് ചിത്ര ഭാനു എന്നിവർ പ്രകടനത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. തുടർന്ന് ചേർന്ന പ്രഥമ ജനറൽ ബോഡി യോഗം കമ്പനിക്കുള്ളിൽ കെഐടിയു യൂണിറ്റ് സ്ഥാപിക്കുകയും 25 അംഗ യൂണിറ്റ് കമ്മിറ്റിയെയും 7 അംഗ ഭാരവാഹി കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

എച്ച്എസ്ആർ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്‌ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ യൂണിയൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് തടഞ്ഞു വെച്ച ശബളം ജൂലായ് 20ന് മുൻപ് കൊടുത്തു തീർക്കാം എന്ന് മാനേജ്മെന്റ് പ്രതിനിധികൾ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top