19 April Friday

ഇഡി ജോയിന്റ്‌ ഡയറക്ടർക്ക്‌ പിന്നാലെ കമീഷണറും ബിജെപിയിൽ ; വാഗ്‌ദാനം സ്ഥാനാർഥിത്വം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022


ലഖ്‌നൗ
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി  ഉത്തർപ്രദേശിൽ  ഐപിഎസ്‌ ഓഫീസർ  സ്വയം വിരമിച്ച് ബിജെപിയിൽ ചേർന്നു. കാൺപുർ മുൻ പൊലീസ് കമീഷണർ അസിം അരുണാണ്‌ ശനിയാഴ്‌ച ബിജെപിയിൽ ചേർന്നത്‌.  കനൗജിൽനിന്ന് ഇയാൾ മത്സരിക്കും.

അസിം അരുൺ സ്ഥാനാർഥിയായതിനെതിരെ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകുമെന്ന്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പ്രതികരിച്ചു. ജനുവരി എട്ടിന്‌ വിആർഎസിന്‌ അപേക്ഷിച്ച അസിം അരുണിന്‌ രണ്ടു ദിവസത്തിനകം കേന്ദ്ര സർക്കാർ അനുമതി നൽകി. ഇത്‌ അസാധാരണമാണ്‌. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കഴിഞ്ഞയാഴ്‌ച ഇഡി ജോയിന്റ്‌ ഡയറക്ടർ രാജേശ്വർ സിങ്  സ്വയംവിരമിച്ച്‌ ബിജെപിയിൽ ചേർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top