16 December Tuesday

മണിപ്പുരിൽ വീണ്ടും ഇന്റർനെറ്റ്‌ നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


ഇംഫാൽ
മണിപ്പുരിൽ നാലര മാസത്തിനുശേഷം പുനഃസ്ഥാപിച്ച ഇന്റർനെറ്റ്‌ സേവനം ചൊവ്വാഴ്‌ച വീണ്ടും റദ്ദാക്കി. കലാപം തുടങ്ങിയതിനു പിന്നാലെ ജൂലൈ ആറിന്‌ കാണാതായ രണ്ട്‌ മെയ്‌ത്തീ വിദ്യാർഥികൾ ക്രൂരമായി കൊല്ലപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്‌ മൊബൈൽ ഇന്റർനെറ്റ്‌ നിരോധിച്ചത്‌.

ഞായറാഴ്‌വരെയാണ്‌ നിരോധനം. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ 140 ദിവസത്തെ നിരോധനത്തിനുശേഷം ഇന്റർനെറ്റ്‌ സേവനം പുനഃസ്ഥാപിച്ചത്‌. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും 28വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top