26 April Friday
ഗുസ്‌തി താരങ്ങളുടെ പാർലമെന്റ്‌ വളയൽ നാളെ

‘ലാത്തിച്ചാർജ്‌ ചെയ്യട്ടെ, ഷെല്ലുകൾ 
വർഷിക്കട്ടെ ഞങ്ങള്‍ പിന്നോട്ടില്ല’

സ്വന്തം ലേഖകൻUpdated: Saturday May 27, 2023


ന്യൂഡൽഹി
ഉദ്‌ഘാടന ദിവസം പുതിയ പാർലമെന്റ്‌ വളയൽ സമരത്തിൽനിന്ന്‌ എന്തുവന്നാലും പിന്നോട്ടില്ലെന്ന്‌ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾ. പൊലീസ്‌ ലാത്തിച്ചാർജ്‌ നടത്തിയാലും എത്ര ഷെല്ലുകൾ വർഷിച്ചാലും പതിനായിരങ്ങൾ അണിനിരക്കുന്ന മാർച്ച്‌  സമാധാനപരമായി മുന്നോട്ട്‌ നീങ്ങുമെന്നും സാക്ഷി മലിക്‌, വിനേഷ്‌ ഫോഗട്ട്‌, ബജ്‌റംഗ്‌ പൂനിയ എന്നിവർ പറഞ്ഞു.

പൊലീസുമായി ഏറ്റുമുട്ടാതെ അറസ്റ്റ്‌ വരിക്കാൻ തയ്യാറാണ്‌. രാജ്യത്തിന്റെ പെൺകുട്ടികൾക്കായി നടത്തുന്ന സമരത്തിൽ എല്ലാ വനിതാ എംപിമാരോടും എംഎൽഎമാരോടും പങ്കെടുക്കാന്‍ താരങ്ങൾ അഭ്യർഥിച്ചു. ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ്‌ മന്ദിരം വളഞ്ഞ്‌ വനിതാ മഹാപഞ്ചായത്ത്‌ നടത്തുമെന്നാണ് കർഷക സംഘടനകളുടെയും ഖാപ്‌ പഞ്ചായത്തുകളുടെയും പ്രഖ്യാപനം.
ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകരും തൊഴിലാളികളും സ്‌ത്രീകളും രാവിലെ പതിനൊന്നോടെ സിന്‍ഘു അതിർത്തിയിലെത്തും. ഹരിയാനയിൽനിന്നുള്ളവർ തിക്രിയിലും ഉത്തർപ്രദേശിൽനിന്നുള്ളവർ ഗാസിപുർ അതിർത്തിയിലുമെത്തും.ബസിലും ട്രെയിനിലുമെത്തുന്നവർ ഡൽഹി ജന്തർ മന്തറിലേക്ക്‌ പ്രവഹിക്കും. അതേസമയം, താരങ്ങളെയടക്കം കരുതൽ തടങ്കലിലാക്കി സമരം തടയാൻ ഒരുങ്ങുകയാണ്‌ പൊലീസ്‌.

ഡല്‍ഹി അതിർത്തി 
അടയ്‌ക്കും
എല്ലാ ഡല്‍ഹി അതിർത്തികളും ശനി രാത്രിയോടെ പൂർണമായും അടയ്‌ക്കും. വാഹനങ്ങൾ പരിശോധനയ്‌ക്കുശേഷമേ ഡൽഹിയിലേക്ക്‌ കടത്തിവിടൂ. ആയിരക്കണക്കിനു പൊലീസുകാരും സിആർപിഎഫ്‌ ഭടന്മാരും  കാവൽ നിൽക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top