18 September Thursday

ട്രെയിനിൽ ഇനി ഉറക്കെ പാട്ട് വച്ചാലും ഫോൺ വിളിച്ചാലും പണികിട്ടും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

ന്യൂഡൽഹി> ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉറക്കെ പാട്ട് വയ്ക്കുന്നതും ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും വിലക്കി ഇന്ത്യൻ റെയിൽവേ. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനാലാണ് നിയന്ത്രണം. രാത്രി വൈകി കൂട്ടംകൂടി സംസാരിക്കാന്‍ പാടില്ല. രാത്രി പത്തിനുശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിർദേശമുണ്ട്. പരാതി ലഭിച്ചാൽ പിഴ ഈടാക്കും.

ഏതെങ്കിലും യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടാല്‍ ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ആർപിഎഫ്, ടിടി, കോച്ചിലെ മറ്റ് ജീവനക്കാർ എന്നിവർ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രവർത്തിക്കണമെന്നും റെയിൽവേ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top