26 April Friday

സഭാ സ്‌തംഭനം തുടരുന്നു ; പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

സാജൻ എവുജിൻUpdated: Wednesday Jul 28, 2021


ന്യൂഡൽഹി
പെഗാസസ്‌, കർഷകപ്രക്ഷോഭം എന്നീ വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാരിന്‌ നിർദേശം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. ഇതിനായി പ്രതിപക്ഷ പാർടികളുടെ നേതാക്കൾ യോഗം ചേർന്നു. പാർലമെന്റ്‌ സ്‌തംഭനം രണ്ടാം വാരത്തിലേക്ക്‌ കടന്നിരിക്കെയാണ്‌ പുതിയനീക്കം. സിപിഐ എം, കോൺഗ്രസ്‌, ഡിഎംകെ, എൻസിപി, ബിഎസ്‌പി, നാഷണൽ കോൺഫറൻസ്‌, കേരള കോൺഗ്രസ്‌, മുസ്ലിംലീഗ്‌ തുടങ്ങിയ പാർടികളിലെ ലോക്‌സഭാ അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ്‌ രാഷ്ട്രപതിക്ക്‌ നിവേദനം നൽകാൻ ധാരണയായത്‌. ബുധനാഴ്‌ച രാജ്യസഭാ കക്ഷിനേതാക്കളുമായും കൂടിയാലോചന നടത്തും.

ചൊവ്വാഴ്‌ച പ്രതിപക്ഷം നൽകിയ നോട്ടീസുകൾ പരിഗണിക്കാതെ രാജ്യസഭ ഉച്ചവരെ പിരിഞ്ഞശേഷം വീണ്ടും ചേർന്ന്‌ സമുന്ദ്രയാനം സംബന്ധിച്ച ബിൽ ചർച്ചയോ വോട്ടെടുപ്പോ കൂടാതെ പാസാക്കാൻ ശ്രമിച്ചത്‌ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ശബ്ദവോട്ടോടെ ബിൽ പാസാക്കാൻ ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷൻ ശ്രമിച്ചപ്പോൾ എളമരം കരീം വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടു.

ചട്ടപ്രകാരം വോട്ടെടുപ്പ്‌ അനുവദിക്കാതെ ബിൽ പാസായതായി ചെയര്‍ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യസഭ കാർഷികനിയമങ്ങൾ പാസാക്കിയതും ഇതേ രീതിയിലാണ്‌. ലോക്‌സഭ പലവട്ടം ചേർന്നെങ്കിലും നടപടി തുടരാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top