20 April Saturday

ഇന്ത്യയുടെ ജനസംഖ്യ 2048ൽ 160 കോടിയാകും: പഠനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

ന്യൂഡൽഹി > ഇന്ത്യയുടെ ജനസംഖ്യ 2048ഓടുകൂടി 160 കോടിയാകുമെന്ന്‌ ശാസ്‌ത്രജ്ഞർ. എന്നാൽ 2100ൽ ഇത്‌ 32ശതമാനം കുറഞ്ഞ്‌ 109 കോടിയാകുമെന്നും ശാസ്‌ത്രജ്ഞർ പറയുന്നു. ആഗോളതലത്തിൽ ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജനസംഖ്യ കുറയും. ഇപ്പോൾ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക നാലാമതാവും. അവിടെ 2062ൽ 36.4 കോടിയാവുന്ന ജനസംഖ്യ 2100ൽ 33.6 കോടിയാവും എന്നാണ്‌ കണക്കാക്കുന്നത്‌.

2017ലെ ഗ്ലോബൽ ബർഡൻ ഓഫ്‌ ഡിസീസ്‌ പഠനത്തിലെ വിവരങ്ങൾ ഉപയോഗിച്ചാണ്‌ ‘ദി ലാൻസെറ്റ്‌’ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. 183 രാജ്യങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ജനസംഖ്യ കണക്കാക്കിയത്‌.ഇന്ത്യയിലും ചൈനയിലും തൊഴിൽ പ്രായം കുറയുമെന്ന്‌ വാഷിങ്‌ടൺ സർവകലാശാലയിലെ ഗവേഷകരുൾപ്പെടെ കണക്കാക്കുന്നു.

ഇന്ത്യയിൽ തൊഴിൽ പ്രായത്തിലുള്ളവർ 2017ൽ 76.2 കോടിയാണ്.‌ ഇത്‌ 2100ൽ 57.8 കോടിയായി  കുറയും. ചൈനയുടേത്‌ 95 കോടിയിൽ നിന്ന്‌ 35.7 കോടിയാകും. അഞ്ച്‌ വർഷത്തിനകം തൊഴിൽപ്രായത്തിലുള്ളവരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ജിഡിപിയിൽ ഏഴാംസ്ഥാനത്ത്‌ നിന്ന്‌ മൂന്നാം സ്ഥാനത്തേക്ക്‌ ഉയരുമെന്നും പഠനം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top