01 December Friday

ക്യാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ന്യൂഡല്‍ഹി> ഇന്ത്യ-ക്യാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ക്യാനഡയിലെ വീസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.ഇതിന് പിന്നാലെയാണ് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇന്ത്യന്‍ കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.

ക്യാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തേക്കാള്‍ വലുതാണ് ഇന്ത്യയിലുള്ള കനേഡിയന്‍ നയതന്ത്ര സാന്നിധ്യം. ഇത് കുറയ്ക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top