ന്യൂഡൽഹി> ഉഭയകക്ഷി ബന്ധം താറുമാറായതിന് പിന്നാലെ ക്യാനഡ സൈന്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലമാക്കി ഹാക്കർമാർ. ബുധനാഴ്‌ചയാണ് രണ്ടുമണിക്കൂർ നേരത്തേക്ക് വെബ്‌സൈറ്റ് നിശ്ചലമാക്കിയത്. ഉത്തരവാദിത്തമേറ്റെടുത്ത ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ നിശ്ചലമാക്കപ്പെട്ട വെബ്‌സൈറ്റിന്റെ ചിത്രം ‘എക്‌സിൽ’ പങ്കുവച്ചു. വ്യോമസേനയുടെ വെബ്‌സൈറ്റിന് പുറമേ ഒട്ടാവയിലെ ആശുപത്രിയുടെ വെബ്‌സൈറ്റും തകർത്തതായി സംഘം അവകാശപ്പെട്ടിരുന്നു.
കനേഡിയൻ മാധ്യമമായ ഗ്ലോബ് ആൻഡ് മെയിൽ ആണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്‌തത്. സൈബർ ആക്രമണം സ്ഥിരീകരിച്ച സൈന്യത്തിന്റെ മാധ്യമവിഭാഗം തലവൻ ഡാനിയൽ ലെ ബൗത്തിലിയർ കുറച്ച് മണിക്കൂർ നേരം വെബ്‌സൈറ്റ് പ്രവർത്തനം തടസ്സപ്പെട്ടിരുന്നുവെന്ന് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..