25 April Thursday

ഐഎഫ്‌എഫ്‌ഐക്ക്‌ തുടക്കം: ഗോവയിൽ ഒരാഴ്‌ച സിനിമാ ആരവം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

പനാജി> ഗോവയിൽ ഇനി ഒരാഴ്‌ച സിനിമാപ്പൂരത്തിന്റെ നാളുകൾ. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ)യുടെ 53–--ാം പതിപ്പിന് ​പനാജിയിലെ മാണ്ഡവി നദീതീരത്തെ സ്ഥിരംവേ​ദിയിൽ തുടക്കം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ്‌ താക്കൂർ ഉദ്‌ഘാടനം ചെയ്‌തു. സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക്  സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ മകൾ അന്ന സൗറ പുരസ്‌കാരം ഏറ്റുവാങ്ങി. തെലുങ്ക്‌ നടൻ ചിരഞ്ജീവിക്കാണ്‌ ഫിലിം പേഴ്‌സണാലിറ്റി ഓഫ്‌ ദി ഇയർ പുരസ്‌കാരം.

ബോളിവുഡ്‌ താരങ്ങളെ കുത്തിനിറച്ച ഉദ്‌ഘാടന ചടങ്ങിൽ അജയ്‌ ദേവ്‌ഗൺ, കാർത്തിക്‌ ആര്യൻ, വരുൺ ധവാൻ പരേഷ്‌ റാവൽ, ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ, ഐ ആൻഡ് ബി മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര, ഉദ്‌ഘാടനചിത്രമായ അൽമ ആൻഡ്‌ ഓസ്കറിന്റെ അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. എഴുപത്തൊമ്പത്‌ രാജ്യത്തുനിന്നായി 280 സിനിമയാണ്‌ ഇത്തവണയുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top