26 April Friday

ഹൈദർപോറ ‘ഏറ്റുമുട്ടൽ’ : മൃതദേഹം പുറത്തെടുക്കണമെന്ന ഹർജി ഉടന്‍ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


ന്യൂഡൽഹി
ജമ്മുകശ്‌മീരിലെ ഹൈദർപോറയിൽ പൊലീസ്‌ നടത്തിയ വിവാദ ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ മൃതദേഹം പുറത്തെടുത്ത്‌ മതാചാരപ്രകാരം അടക്കംചെയ്യാന്‍ അനുവദിക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി.

2021 നവംബർ 15ന്‌ ഹൈദർപോറയിൽ കൊല്ലപ്പെട്ട അമീർമാഗ്രേയുടെ പിതാവ്‌ ലത്തീഫ്‌ മാഗ്രേ നൽകിയ ഹർജി ഉടൻ പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി അറിയിച്ചു. നേരത്തെ, ജമ്മുകശ്‌മീർ ഹൈക്കോടതി ഡിവിഷൻബെഞ്ച്‌  മൃതദേഹം പുറത്തെടുക്കുന്നത്‌ തടഞ്ഞിരുന്നു. മൃതദേഹം പുറത്തെടുത്ത്‌ കുടുംബത്തിന്‌ കൈമാറാനും അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകാനുമായിരുന്നു ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവ്‌. ഈ ഉത്തരവാണ്‌ ഡിവിഷൻ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തത്‌. ഡിവിഷൻ ബെഞ്ച്‌ ഉത്തരവിനെതിരെയാണ്‌ പിതാവ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top