18 April Thursday

ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജം: പൊലീസുകാരെ കൊലക്കുറ്റത്തിന്‌ വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതി സമിതി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ന്യൂഡല്‍ഹി> ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
 
പ്രതികള്‍ പൊലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്ന ഹൈദരാബാദ് പൊലീസിന്റെ വാദം തെറ്റെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ പത്തു പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്‌തു.

കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ജോലു ശിവ, ജോലു നവീന്‍, ചിന്തകുണ്ട ചെന്നകേശവലു എന്നിവര്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഡിസംബര്‍ 12, 2019 നാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയമിച്ചത്. 2019 ഡിസംബര്‍ ആറിനാണ് പ്രതികളെ വെടിവെച്ചുകൊന്നത്.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top