06 July Sunday
ഭർത്താവിനെ തല്ലിക്കൊന്നത് സഹോദരനും 
സുഹൃത്തുക്കളും ചേർന്നെന്ന് യുവതി

ഹൈദരാബാദ് ദുരഭിമാനക്കൊല : "തലച്ചോർ പുറത്തുവന്നിട്ടും അടി തുട‌ർന്നു'

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022


ഹൈദരാബാദ്
നടുറോഡിൽ നാട്ടുകാരുടെ മുന്നിൽ വച്ചാണ് തന്റെ ഭർത്താവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നതെന്നും സഹായിക്കാൻ ആരും എത്തിയില്ലെന്നും ഹൈദരാബാദിൽ  ദുരഭിമാനക്കൊലയ്ക്ക് ഇരയായ നാഗരാജുവിന്റെ (26)  ഭാര്യ അഷ്രിൻ സുൽത്താന പറഞ്ഞു. അഷ്രിൻ സുൽത്താനയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിലാണ് ദളിത് വിഭാ​ഗത്തിൽപ്പെട്ട നാ​ഗരാജുവിനെ കൊന്നത്.വ്യാഴാഴ്ച നാഗരാജുവും അഷ്രിനും ബൈക്കിൽ സഞ്ചരിക്കവെ ആക്രമണമുണ്ടായി.

15 മിനിറ്റിനിടെ 30 തവണ അവർ നാ​ഗരാജുവിന്റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ചു. തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നിട്ടും അവർ അടി തുടർന്നു. തടയാൻ ശ്രമിച്ചപ്പോൾ മർദിച്ചെന്നും  അഷ്രിൻ പറഞ്ഞു. കാർ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന നാഗരാജുവും അഷ്രിൻ സുൽത്താനയും ജനുവരി 31നാണ് വിവാഹിതരായത്. സ്കൂൾ കാലംമുതൽ ഇരുവരും പ്രണയത്തിലായിരുന്നു.   പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top