28 March Thursday

ഹൈദരാബാദില്‍നിന്നുള്ള വിമാനം കറാച്ചിയില്‍ ഇറക്കി; ഒന്നരമാസത്തിനിടെ മൂന്നാമത്തെ സംഭവം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ന്യൂഡല്‍ഹി> ഹൈദരാബാദില്‍നിന്ന് 12 യാത്രക്കാരുമായി പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. തിങ്കളാഴ്‌ച ഹൈദരാബാ​ദ് രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്കാണ് കറാച്ചിയിലിറക്കിയത്. അല്‍പ്പസമയത്തിനകം തന്നെ യാത്രക്കാരുമായി വിമാനം പുറപ്പെടുകയും ചെയ്തു.

വിമാനം കറാച്ചിയില്‍ ഇറക്കിയത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. എന്നാല്‍ ഇറക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല. ജൂലൈയില്‍ ഇന്ത്യയില്‍നിന്നുള്ള രണ്ട് വിമാനങ്ങള്‍ കറാച്ചിയില്‍ ഇറക്കിയതിന്റെ പിന്നാലെയാണ് പുതിയ സംഭവം.

സ്‌പൈസ് ജെറ്റിന്റെ ഡൽഹി- ദുബായ്, ഇൻഡിഗോയുടെ ഷാർജ- ഹൈദരാബാദ് എന്നീ വിമാനങ്ങളാണ് സാങ്കേതിക തകരാർമൂലം കറാച്ചിയില്‍ ഇറക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top