20 April Saturday

മധ്യപ്രദേശിൽ വനിതാ പഞ്ചായത്ത്‌ അംഗങ്ങൾക്ക്‌ പകരം സത്യപ്രതിജ്ഞ ചെയ്‌തത്‌ ഭർത്താക്കന്മാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ദമോ > മധ്യപ്രദേശിൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ അംഗങ്ങൾക്ക്‌ പകരം സത്യപ്രതിജ്ഞ ചെയ്‌തത്‌ ഭർത്താക്കന്മാർ. ദമോ ജില്ലയിലാണ്‌ വിചിത്രമായ സംഭവം നടന്നത്‌. വനിതാ അംഗങ്ങളെ ചടങ്ങിന്‌ വിളിക്കുകപോലും ചെയ്‌തില്ല എന്ന്‌ പരാതി ലഭിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.

ദമോ ജില്ലയിലെ ഗൈസാബാദ്‌ പഞ്ചായത്തിൽ സംവരണ സീറ്റുകളിലും അല്ലാതെയും വനിതാ സ്ഥാനാർഥികൾ മികച്ച വിജയം നേടിയിരുന്നു. സത്യപ്രതിജ്ഞ സമയത്ത്‌ വനിതാ അംഗങ്ങളാരും എത്തിയിരുന്നില്ല. പത്ത് വനിതാ മെമ്പര്‍മാരില്‍ ആകെ എത്തിയത് മൂന്ന് സ്ത്രീകളായിരുന്നു. ബാക്കി ഏഴു സ്ത്രീകളും ചടങ്ങില്‍ പങ്കെടുത്തില്ല. ഈ സ്ത്രീകള്‍ക്ക് പകരം സത്യവാചകം ചൊല്ലാന്‍ എത്തിയത് അവരുടെ ഭര്‍ത്താക്കന്മാരും സഹോദരങ്ങളുമായിരുന്നു.

തുടർന്ന്‌ ഇവരെ സത്യപ്രതിജ്ഞ ചെയ്യാൻ അധികൃതരും അനുവദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുകയാണെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന്‌ ദമോ ജില്ലാ പഞ്ചായത്ത്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ അറിയിച്ചിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top