08 December Friday

സുപ്രീംകോടതി ജഡ്‌ജി നിയമനം; 50 പേരുടെ പട്ടിക തയാറാക്കാറുണ്ടെന്ന് ചീഫ്‌ ജസ്റ്റിസ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 17, 2023

ന്യൂഡൽഹി> രാജ്യത്തെ മികച്ച 50 ജഡ്‌ജിമാരുടെ പട്ടികയിൽനിന്നാണ്‌ സുപ്രീംകോടതി ജഡ്‌ജിയെ നിയമിക്കുന്നതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പറഞ്ഞു. ഡൽഹിയിൽ മുതിർന്ന അഭിഭാഷകനായ രാംജഠ്‌മലാനിയുടെ നാലാമത്‌ അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളീജിയത്തിനു കീഴിൽ സെന്റർ ഫോർ റിസർച്ച്‌ ആൻഡ്‌ പ്ലാനിങ് സംവിധാനമുണ്ട്‌. ഹരിയാന ജുഡീഷ്യൽ സർവീസിലെ ഉദ്യോഗസ്ഥനാണ്‌ ഇതിന്‌ നേതൃത്വം നൽകുന്നത്‌. അദ്ദേഹത്തിനു കീഴിൽ നിരവധി ഗവേഷകരും പ്രവർത്തിക്കുന്നുണ്ട്‌. സുപ്രീംകോടതി ജഡ്‌ജിയാകാൻ യോഗ്യരായ ഹൈക്കോടതി ജഡ്‌ജിമാരുടെ പട്ടിക തയ്യാറാക്കുകയാണ്‌ ഇവരുടെ ദൗത്യം. വിധിന്യായങ്ങളുടെ എണ്ണം, നിലവാരം തുടങ്ങി വിവിധ മാനദണ്ഡം കണക്കിലെടുക്കും. കൃത്യമായ വിവരങ്ങൾ ഇല്ലാതെയാണ്‌ കൊളീജിയം ജഡ്‌ജി നിയമനശുപാർശകൾ നടത്തുന്നതെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top