03 December Sunday

ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ന്യൂഡൽഹി> ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ​ഗോയൽ, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹർഷ് മഹാജന്റെ ബിജെപി പ്രവേശനം.

കോൺഗ്രസിന് സംസ്ഥാനത്ത് ദിശാബോധം നഷ്ടപ്പെട്ടെന്ന് ബിജെപി പ്രവേശനത്തിന് പിന്നാലെ ഹർഷ് മഹാജൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോൺ​ഗ്രസ് പാർട്ടിക്ക് നേതാവില്ല. അടിത്തട്ടിൽ പ്രവർത്തകരില്ലെന്നും കുടുംബാധിപത്യം മാത്രമാണുള്ളതെന്നും മുൻ വർക്കിങ് പ്രസിഡന്റ് പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ മരണ ശേഷം കോൺഗ്രസിൽ ഒന്നും അവശേഷിച്ചിട്ടില്ലെന്ന് ഹർഷ് മഹാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യയാണ് നിലവിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ. മകൻ വിക്രമാദിത്യ സിങ് പാർട്ടി എംഎൽഎയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top