10 December Sunday

ഹേമന്ദ്‌ സോറന്റെ ഹർജി: ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ പുറപ്പെടുവിച്ച സമൻസിന്‌ എതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത ഹർജി പിൻവലിച്ച്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറൻ.

ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ മുകുൾറോഹ്‌തഗി ഹർജി പിൻവലിക്കാൻ അനുമതി തേടിയത്.റാഞ്ചിയിൽ ഭൂമി വിറ്റതുമായി ബന്ധപ്പെട്ട്‌ ഇഡി സോറനെതിരെ അന്വേഷണം തുടങ്ങിയിരുന്നു. ഈ കേസിൽ ചോദ്യംചെയ്യലിന്‌ ഹാജരാകാനാണ് സമൻസ്‌ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top