18 December Thursday

ഇഡി സമൻസ്‌ രാഷ്‌ട്രീയനീക്കം ; ഹേമന്ദ്‌ സോറൻ 
സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


ന്യൂഡൽഹി
കേന്ദ്ര സർക്കാരിനുവേണ്ടി പ്രതിപക്ഷത്തെ രാഷ്‌ട്രീയമായി അടിച്ചമർത്താനുള്ള ഉപകരണമായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) മാറിയെന്നും ‘ഇന്ത്യ’ പ്രതിപക്ഷ കൂട്ടായ്‌മയുടെ രൂപീകരണത്തിനുശേഷം വേട്ടയാടൽ നീക്കങ്ങൾക്ക്‌ വേഗംവച്ചെന്നും ചൂണ്ടിക്കാട്ടി ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറൻ സുപ്രീംകോടതിയിൽ. അനധികൃത ഖനനം, റാഞ്ചിയിലെ ഭൂമിവിൽപ്പന എന്നിവയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണക്കേസിലെ ഇഡി സമൻസ്‌ റദ്ദാക്കണമെന്നും അന്വേഷണം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ്‌ ഹർജി സമർപ്പിച്ചത്‌.

കേസിലെ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നിലനിൽക്കെ 23ന് ഹാജരാകാന്‍ വീണ്ടും ഇഡി സമൻസ്‌ അയച്ചത്‌ രാഷ്ട്രീയലക്ഷ്യംവച്ചാണെന്നും ജെഎംഎം അധ്യക്ഷൻകൂടിയായ സോറൻ ചൂണ്ടിക്കാട്ടി. വ്യക്തിപരമായി ഹാജരാകാൻ സമൻസിൽ ആവശ്യപ്പെടുന്നതിനുപകരം മുഖ്യമന്ത്രിയെന്ന നിലയിൽ ഹാജരാകണമെന്നാണ്‌ ഇഡി ആവശ്യപ്പെട്ടത്‌. ഇത്‌ മുഖ്യമന്ത്രി പദവിയെപ്പോലും അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ്‌. ഇഡിയുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടതുണ്ടെന്നും സോറൻ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ഭേല എം ത്രിവേദി എന്നിവരുടെ ബെഞ്ച്‌ ഹർജി തിങ്കളാഴ്‌ച പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top